സ്‌കൂളുകളിൽ മന്ദിരത്തിന് ഫണ്ട് അനുവദിച്ചു

Monday 04 December 2023 5:14 AM IST

മുടപുരം: പുതിയ മന്ദിരം നിർമ്മിക്കാനായി ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ മുടപുരം ഗവ.യു.പി.സ്‌കൂളിന് ബഡ്ജറ്റ് വിഹിതമായി അനുവദിച്ച രണ്ടു കോടിരൂപയ്‌ക്കും മംഗലപുരം ഗവ.എൽ.പി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപയ്‌ക്കും ഭരണാനുമതി ലഭിച്ചതായി വി.ശശി എം.എൽ.എ അറിയിച്ചു. മുടപുരം ഗവ.യു.പി.സ്കൂളിന് രണ്ടാം ഘട്ടമായിട്ടാണ് രണ്ടുകോടി രൂപ കൂടി അനുവദിച്ചത്. നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു.