പദ്ധതികൾക്ക് ഭരണാനുമതി

Monday 04 December 2023 3:32 AM IST

കിളിമാനൂർ: പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മഹാദേവേശ്വരം ആർട്ട് ഗാലറി പാലം നവീകരണം 25 ലക്ഷം രൂപ, കിഴക്കേ വട്ടപ്പാറ-ചെമ്പകശേരി, മുളക്കലത്തുകാവ്-മുതുകുറുഞ്ഞി എന്നീ റോഡുകളുടെ നവീകരണത്തിന് 20 ലക്ഷം രൂപ, തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാംസ്കാരിക നിലയവും കോമ്പൗണ്ട് വാളും നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതി ലഭിച്ചു. അലവക്കോട് കോളനി-ഇടമല റോഡ് കോൺക്രീറ്റിംഗിനായി 55 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.