'അൽ ഇത്ഖാൻ' വാർഷിക പരിപാടി

Monday 04 December 2023 3:01 AM IST

ആറ്റിങ്ങൽ: സ്‌കൂൾ ഒഫ് ഖുർആൻ ആറ്റിങ്ങൽ സെന്ററിൽ 'അൽ ഇത്ഖാൻ' കുട്ടികളുടെ വാർഷിക പരിപാടി സംഘടിപ്പിച്ചു. ദാറുൽ അർഖം അൽ ഹിന്ദ് ഡയറക്ടർ ശറഫുദ്ധീൻ നെട്ടയം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഒഫ് ഖുർആൻ ആറ്റിങ്ങൽ സെന്റർ ഹിഫ്ള് എച്ച്.ഒ.ഡി അബ്ദുറാസിക്ക് സ്വലാഹി അദ്ധ്യക്ഷനായി. സെന്റർ ഇൻചാർജ് ഹൻസീർ ഹക്കീം, വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മനാഫ് പാലാംകോണം, വിസ്‌ഡം പാലാംകോണം യൂണിറ്റ് സെക്രട്ടറി നവാസ് ജമാൽ എന്നിവർ സംസാരിച്ചു. സെന്റർ കൺവീനർ

ജമീൽ പാലാംകോണം സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സഫ്‌വാൻ മനാഫ് നന്ദിയും പറഞ്ഞു. സെന്റർ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്നവർ 23ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും.