നളിനകാന്തി; ടി. പദ്മനാഭന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിൽ

Monday 04 December 2023 6:01 AM IST

മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പദ്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാവുന്നു.

ടി.കെ. പദ്മിനി (1940-1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവകഥ പദ്മിനി എന്ന പേരിൽ സിനിമയാക്കിയ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് നളിനകാന്തി എന്ന പേരിൽ ടി. പദ്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിൽ എത്തിക്കുന്നത്.

ടി. പദ്മനാഭനൊപ്പം അനുമോൾ, രാമചന്ദ്രൻ, പദ്മാവതി, കാർത്തിക് മണികണ്ഠൻ, ശ്രീകല മുല്ലശേരി എന്നിവരും സ്ക്രീനിൽ എത്തുന്നുണ്ട്.

'പദ്മിനി സിനിമയുടെ നിർമ്മാതാവ് ടി. കെ ഗോപാലനാണ് കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ നളിനകാന്തി നിർമ്മിക്കുന്നത്. മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയ മനേഷ് മാധവനാണ് ക്യാമറ. മികച്ച ശബ്ദരൂപകൽപ്പനയ്ക്കുള്ള സംസ്ഥാന അംഗീകാരം മൂന്ന് തവണ നേടിയ രംഗനാഥ് രവി ശബ്ദരൂപകൽപ്പന . ഗാനങ്ങൾ ഷിബു ചക്രവർത്തി, സംഗീതസംവിധാനം സുദീപ് പാലനാട്, എഡിറ്റർ രിഞ്ജു ആർ. വി. ജനുവരിയിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും.

Advertisement
Advertisement