കാർഷിക സെമിനാർ നടത്തി  

Sunday 03 December 2023 9:14 PM IST

അടിമാലി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവകൃഷിയും സുസ്ഥിര കൃഷിയും എന്ന വിഷയത്തിൽ കൃഷിക്കൂട്ടങ്ങൾക്കായി കാർഷിക അടിമാലി ഗ്രാമപഞ്ചായത്തിൽ സെമിനാർ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.എ. സിജി അദ്ധ്യക്ഷത വഹിച്ചു. സലിം അലി ഫൗണ്ടേഷൻ ജൈവ ട്രെയിനർ നിഷ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൃഷിക്കൂട്ടങ്ങളിൽ നിന്ന് പങ്കെടുത്ത കർഷകർക്ക് ഹൈബ്രിഡ് തൈകളും വിത്തുകളും വളങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ വിതരണം നടത്തി.