കെ. പ്രഭാകരൻ നിര്യാതനായി

Monday 04 December 2023 4:27 AM IST

മട്ടാഞ്ചേരി: കേരളകൗമുദി മട്ടാഞ്ചേരി മുൻ ലേഖകനും സാമൂഹിക, സാംസ്കാരിക, വിവരാവകാശ പ്രവർത്തകനുമായിരുന്ന ചുള്ളിക്കൽ കൊച്ചുവീട്ടിൽ കെ. പ്രഭാകരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൂവപ്പാടം ശ്മശാനത്തിൽ.

ഭാര്യ: പി.കെ. ജയ (കേരള ബാങ്ക് തോപ്പുംപടി ശാഖ). മക്കൾ: സുനിൽ, അനിൽലാൽ, കലേഷ്, പരേതനായ സനൽ. മരുമക്കൾ: ദിവ്യ, സജിനി.

മൂന്നു പതിറ്റാണ്ടോളം കേരളകൗമുദിയുടെ മട്ടാഞ്ചേരി ലേഖകനായി പ്രവർത്തിച്ചു.കൊച്ചി പ്രസ് ക്ലബ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.

കൊല്ലം ചന്ദനത്തോപ്പ് കൊച്ചുവീട്ടിൽ പരേതരായ കുഞ്ഞിരാമൻ - അമ്മക്കുഞ്ഞി ദമ്പതികളുടെ മകനാണ്.