ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം,​ പള്ളി വികാരി പിടിയിൽ

Sunday 03 December 2023 10:16 PM IST

കാസർകോട് : ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളിവികാരി അറസ്റ്റിൽ. മംഗളുരുവിൽ താമസിക്കുന്ന ജേജിസിനെയാണ് (45)​ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ എട്ടിന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട എഗ്‌മോർ എക്സ്പ്രസിലാണ് സംഭവം.

ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്ന 34കാരിയാണ് അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ ജേജിസ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. മംഗളുരു ബണ്ട്വാളിൽ താമസിക്കുന്ന ഇയാൾ കോയമ്പത്തൂർ പള്ളിവികാരിയാണ്. യാത്രയിൽ യുവതിക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു. സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽപെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിനെ ഏല്പിച്ചു. പിന്നീട് ഇയാളെ കാസർകോ‌ട് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.