തുരുത്തി ഇസ്സ ഫൗണ്ടേഷൻ
Monday 04 December 2023 3:48 AM IST
വിതുര: തൊളിക്കോട് തുരുത്തി ഇസ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഫിറോസ്‌കുന്നും പറമ്പിൽ നിർവഹിച്ചു. ഇസ ഫൗണ്ടേഷൻ ചെയർമാൻ അൽഅമീൻ തുരുത്തി അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തേവൻപാറ ജംഗ്ഷനിൽ മതപ്രഭാഷണപരമ്പര നടത്തി. തേവൻപാറ മുസ്ലിംജമാഅത്ത്ചീഫ് ഇമാം സിറാജുദ്ദീൻബാഖവി ഇടുക്കി ഉദ്ഘാടനം ചെയ്തു.നൂറുൽഇസ്ലാം ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ ബാഖവി ചെറ്റച്ചൽ മുഖ്യപ്രഭാഷണം നടത്തി.
സ്‌നേഹസാഗരം ഫൗണ്ടേഷൻ ചെയർമാൻ എം.എം.നൗഷാദ്ബാഖവി,അൽഹാഫിള്സൽമാൻ,പോങ്ങുമൂട് റാഫി, കെ.എൻ.അൻസർ,മുഹിയുദ്ദീൻമൗലവിതേവൻപാറ,ഷെഫീഖ്രഷാദിഅൽഹുദൈവി ചെറ്റച്ചൽ, സമീർ, സബീർ, ഫെഫീഖ്തുരുത്തി,സാബിത്ത് തേവൻപാറ, ഫാറൂഖ്തുരുത്തി, ഷാനവാസ്,ഫൈസൽഫൈസു,ഷജീർ എന്നിവർ പങ്കെടുത്തു.