ആശുപത്രിയിൽ കൊതുക് ശല്യം

Monday 04 December 2023 1:13 AM IST

ആലപ്പുഴ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും ഭീഷണിയായി കൊതുക് ശല്യം രൂക്ഷം.സന്ധ്യ കഴിഞ്ഞാൽ വാർഡുകളിലും വരാന്തയിലും കൊതുക് ശല്യം അതിരൂക്ഷമാണ്. മുമ്പ് കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ആശുപത്രി പരിസരം കാട് പിടിച്ച് കൊതുകിന്റെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആശുപത്രി ജീവനക്കാരും കൊതുക് ജന്യരോഗത്തിന്റെ ഭീഷണിയിലാണ്. എ,ബി, ജെ വൺ, ജെടു, ജെത്രീ, എച്ച് വൺ, എച്ച് ടു ബ്ളോക്കുകളിലാണ് കൊതുക് ശല്യം രൂക്ഷമായത്. ജെ ബ്ളോക്കിന് കിഴക്ക് ഭാഗത്തുകൂടയാണ് കാപ്പിത്തോട് കടന്നുപോകുന്നത്. മലിനജലം നിറഞ്ഞ തോട് കൊതുകിന്റെ താവളമാണ്.