ജനസമ്പർക്ക പരിപാടി
Monday 04 December 2023 1:20 AM IST
ആലപ്പുഴ : എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കായംകുളത്ത് പി.എഫ് നിങ്ങൾക്കരികെ ജനസമ്പർക്ക പരിപാടി നടത്തി. ഇ.എസ്.ഐ കോർപ്പറേഷൻ കൊല്ലം സബ് റീജിയണൽ ഓഫീസ് സൂപ്രണ്ട് ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാൻ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസി.പി.എഫ് കമ്മീഷണർ ജോൺസാമുവൽ, കായംകുളം ഇ.എസ്.ഐ.സി ബ്രാഞ്ച് മാനേജർ ലക്ഷ്മി.സി , എൻഫോഴ്സ്മെന്റ് ഓഫീസർ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.