സി.പി.എമ്മിന് പൂജ്യം, സി.പി.ഐയ്‌ക്ക് ഒന്ന്

Monday 04 December 2023 1:07 AM IST

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൊത്തം 45 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിന് ഒരിടത്തും ജയിക്കാനായില്ല.

രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് നഷ്ടമായി. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.ഐ തെലങ്കാനയിലെ കോതഗുഡെം നിയമസഭാ സീറ്റിൽ ജയിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറികൂടിയായ കുനമനേനി സാംബശിവ റാവു 80336 വോട്ടിന് ഫോർവേഡ് ബ്ളോക്ക് സ്ഥാനാർത്ഥി ജലാഗം വെങ്കിട്ട് റാവുവിനെ തോൽപ്പിച്ചു. തെലങ്കാനയിൽ 19 സീറ്റിൽ ഒറ്റയ്‌ക്കു മത്സരിച്ച സി.പി.എമ്മിന് ഒരിടത്തും ജയിക്കാനായില്ല.

രാജസ്ഥാനിൽ ഭദ്ര, ദുങ്കർഗഡ് സീറ്റുകളാണ് സി.പി.എമ്മിന് നഷ്‌ടമായത്. രണ്ടിടത്തും ബി.ജെ.പി ജയിച്ചു. ഇതടക്കം 17 മണ്ഡലങ്ങളിൽ പാർട്ടി മത്സരിച്ചിരുന്നു. മധ്യപ്രദേശിൽ നാലിടത്തും ഛത്തീസ്ഗഡിൽ മൂന്നിടത്തും തോറ്റു.