പ്രളയം: ടാൻസാനിയയിൽ 47 മരണം

Tuesday 05 December 2023 7:08 AM IST

ഡൊഡോമ: വടക്കൻ ടാൻസാനിയയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 47 മരണം. 85 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഡൊഡോമയ്ക്ക് വടക്ക് 300 കിലോമീറ്റർ അകലെയുള്ള കതേഷ് പട്ടണത്തിലാണ് ഞായറാഴ്ച പെയ്ത കനത്ത മഴ നാശം വിതച്ചത്. കാലാവസ്ഥാ വ്യതിയാന ഫലമായി അതിശക്തമായ വരൾച്ചയാണ് ഇക്കൊല്ലം ടാൻസാനിയ അടക്കമുള്ള കിഴക്കേ ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടായത്. മഴ വരും ദിവസങ്ങളിൽ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Advertisement
Advertisement