കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി, ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍
Tuesday 05 December 2023 6:22 PM IST
ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം. അജയ് ഭവനില്‍ രാധ (62) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശിവന്‍കുട്ടി (68)യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് രാധയെ 11 തവണ ശിവന്‍കുട്ടി കുത്തിയെന്നാണ് പൊലീസ് പറയുന്നത്.
തര്‍ക്കത്തെ തുടര്‍ന്ന് രാധയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടുക്കളയില്‍ നിന്ന് പച്ചക്കറി അരിയുന്ന കത്തി എടുത്തുകൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു. രാധയുടെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.