അനിതകുമാരിക്ക് ജയിലിൽ ജോലി തറതുടയ്ക്കൽ, കൊടുക്കുന്നതെല്ലാം ഭക്ഷിച്ച് ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ച് അനുപമ

Wednesday 06 December 2023 1:03 PM IST

തിരുവനന്തപുരം: ഓ​യൂ​രി​ൽ​ ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ര​ണ്ടാം​പ്ര​തി​ ​എം.​ആ​ർ.​അ​നി​ത​കു​മാ​രി​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​വ​നി​താ​ ​ജ​യി​ലി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​സം​സാ​രി​ച്ച​പ്പോ​ൾ​ ​വി​കാ​രാ​ധീ​ന​യാ​യി.​ ​'​പ​റ്റി​പ്പോ​യി,​​​ ​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ​ഒ​രി​ക്ക​ലും​ ​ക​രു​തി​യി​ല്ല​'​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​അ​നി​ത​ ​കു​മാ​രി​ ​പ​റ​ഞ്ഞു.​ ​ജ​യി​ലി​ൽ​ ​പൊ​തു​വേ​ ​ശാ​ന്ത​യാ​യാ​ണ് ​ഇ​വ​ർ​ ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.​ ​ത​റ​ ​തു​ട​യ്‌​ക്ക​ലാ​ണ് ​അ​നി​ത​ ​കു​മാ​രി​ക്ക് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ജോ​ലി.​ ​

അ​നി​ത​കു​മാ​രി​യെ​യും​ ​കൂ​ട്ടു​പ്ര​തി​യാ​യ​ ​മ​ക​ൾ​ ​അ​നു​പ​മ​യെ​യും​ ​വെ​വ്വേ​റെ​ ​സെ​ല്ലു​ക​ളി​ലാ​ണ് ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​നു​പ​മ​യ്ക്ക് ​പ്ര​ത്യേ​ക​ ​ജോ​ലി​യൊ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ല.​ കൈകൊണ്ട് മുഖം മറച്ച് ​സ​ഹ​ത​ട​വു​കാ​രോ​ട് ​മി​ണ്ടാ​തെ​ ​സെ​ല്ലി​ന്റെ​ ​മൂ​ല​യി​ൽ​ ​ഒ​രേ​ ​ഇ​രി​പ്പാ​ണ് ​അ​നു​പ​മ​യെ​ന്ന് ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​‍​ഞ്ഞു. എന്നാൽ കൊടുക്കുന്ന ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ട്. അനുപമയ്‌ക്കൊപ്പം രണ്ടുപേരാണ് സെല്ലിലുള്ളത്.

അതേസമയം, ജയിലിലാണെങ്കിലും അനുപമയുടെ ഫേസ്ബുക്ക് പേജ് ഇന്നലെ വീണ്ടും സജീവമായി. യൂട്യൂബിൽ നേരത്തേ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളാണ് 'അനുപമ പത്മൻ' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇന്നലെ അപ്‌ലോ‌ഡ് ചെയ്‌തിട്ടുള്ളത്. അനുപമയുടെ പേജ് മറ്റാരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.

അനുപമ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോൾ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണുള്ളത്. എന്നാൽ ഇന്ന് 5.27 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മേയ് മാസത്തിൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് നവംബർ 17നാണ് അനുപമ പത്മൻ എന്ന പേരിലേയ്‌ക്ക് മാറ്റിയത്. അനുപമയ്‌ക്ക് മറ്റൊരു ഫേസ്ബുക്ക് പേജുമുണ്ട്. ഓഗസ്റ്റ് മാസത്തിലാണ് അതിൽ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്.

അനുപമയ്‌ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മികച്ച സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കൃത്രിമമായി ദൃശ്യങ്ങളുണ്ടാക്കിയതിന് പിടിക്കപ്പെട്ടതോടെയാണ് യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. അനുപമയ്‌ക്ക് ഇംഗ്ലീഷിലും നല്ല പരിജ്ഞാനമുണ്ടായിരുന്നു. യൂട്യൂബിലെ വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ് ചെയ്തിരുന്നത്.