വ്യവസായ എസ്റ്റേറ്റ് ഭൂമി  കൈമാറ്റം കുരുക്ക് മാറി

Thursday 07 December 2023 1:36 AM IST

തിരുവനന്തപുരം:വ്യവസായ എസ്റ്റേറ്റുകളിലെ സർക്കാർ ഭൂമിക്ക് വേഗത്തിൽ പട്ടയം നൽകാനും സംരംഭകരുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് ലളിതമാക്കാനുമുള്ള ചട്ടപരിഷ്‌കരണത്തിന് തൃശൂരിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. കേരള ഗവ. ലാന്റ് അലോട്ട്‌മെന്റ് ആൻഡ് അസൈൻമെന്റ് ഫോർ ഇൻഡസ്ട്രിയൽ പർപ്പസ് റൂൾസ് -2023 ആണ് നടപ്പാക്കുന്നത്. പുതിയ ചട്ടം റവന്യൂവകുപ്പിന്റെ അംഗീകാരത്തോടെയുള്ളതായതിനാൽ കളക്ടർമാർക്ക് പട്ടയ അപേക്ഷ പരിഗണിക്കാൻ തടസമില്ല.

ഇതോടെ അതിവേഗം ഭൂമി കൈമാറ്റം ചെയ്യാനും മറ്റൊരു സംരംഭമാക്കി മാറ്റാനും കഴിയും. ഏറെക്കാലമായി സംരംഭകർ ഉന്നയിച്ചുവരുന്ന ആവശ്യമാണിത്.

1964 ലെ സർക്കാർ വിജ്ഞാപന പ്രകാരമാണ് വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം നൽകിയിരുന്നത്. പട്ടയത്തിനുള്ള അപേക്ഷ അതത് ജനറൽ മാനേജർമാർ, വ്യവസായ വകുപ്പ് ഡയറക്ടർ മുഖേന റവന്യൂ വകുപ്പിന് സമർപ്പിക്കുന്നതായിരുന്നു നടപടി. പട്ടയം അനുവദിക്കുന്നതിന് വലിയ കാലതാമസം നേരിട്ടിരുന്നു. ഇത് പരിഹരിക്കാൻ 2020ൽ ഉത്തരവ് പുറപ്പെടുവിച്ചു. ജനറൽ മാനേജർമാർ നേരിട്ട്, ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിച്ച് തഹസിൽദാർ മുഖേന പട്ടയം അനുവദിക്കുന്ന വ്യവസ്ഥ നിലവിൽ വന്നു. ചട്ടത്തിന്റെ പിൻബലമില്ലാത്തതിനാൽ കളക്ടർമാർക്ക് പട്ടയം അനുവദിക്കുന്നതിൽ പരിമിതികളുണ്ടായി. ഈ സാഹചര്യത്തിലാണ് 1960 ലെ ലാന്റ് അസൈൻമെന്റ് ആക്ടിന്റെ പിൻബലമുള്ള പുതിയ ലാന്റ് റൂൾസ് നടപ്പാക്കുന്നത്.

മൂന്നു വർഷം കഴിഞ്ഞാൽ കൈമാറാം

1. ഭൂമി വാങ്ങുന്ന വ്യക്തി ആദ്യത്തെയാൾ സർക്കാരിന് നൽകിയ അതേ വില നിൽകിയാൽ മതി. നിലവിൽ അധിക വിലയും 10 ശതമാനം പ്രോസസിംഗ് ഫീസും നൽകണം.

2. സ്ഥലത്തിന്റെ അലോട്ട്മെന്റ് മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ കൈമാറ്രം നടത്താം. നിലവിൽ ഉത്പാദനം തുടങ്ങി മൂന്നു വർഷത്തിന് ശേഷമേ കൈമാറ്രം സാദ്ധ്യമാവൂ.

3. അലോട്ട്മെന്റ് മുതൽ മൂന്ന് വർഷം കഴിഞ്ഞാൽ സംരംഭത്തിന്റെ ഘടന മാറ്റി പുതിയ സംരംഭം തുടങ്ങാം. നേരത്തെ ഉത്പാദനം തുടങ്ങി മൂന്ന് വർഷം കഴിഞ്ഞാലെ ഘടനമാറ്റം അനുവദിച്ചിരുന്നുള്ളൂ.

 പട്ടയം മാറാതെ വ്യവസായം മാറാം

പട്ടയ രേഖയിൽ (ഫോം ഡി VII) വ്യവസായ പ്രവർത്തനം എന്ന് മാത്രമേ രേഖപ്പെടുത്തൂ. പഴയതുപോലെ സംരംഭം സൂചിപ്പിക്കില്ല. (ഉദാ: മത്സ്യ സംസ്കരണം, തീപ്പെട്ടി നിർമ്മാണം).വ്യവസായം മറ്റൊന്നായി മാറ്റിയാലും പട്ടയ മാറ്റം ആവശ്യമില്ല.

 ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ഗെ​​​യിം​ ​​​ജി.​​​എ​​​സ്.​​​ടി​യ്‌​ക്ക് ​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്

​കു​തി​ര​പ്പ​ന്ത​യം,​​​ ​ചൂ​താ​ട്ട​ങ്ങ​ൾ​,​ ​ഓ​ൺ​ല​ൻൈ​ ​ഗെ​യിം​ ​തു​ട​ങ്ങി​യ​വ​യ്‌​ക്ക് ​സം​സ്ഥാ​ന​ത്തും​ 28​ ​ശ​ത​മാ​നം​ ​ച​ര​ക്കു​ ​സേ​വ​ന​ ​നി​കു​തി​ ​ഈ​ടാ​ക്കും.​ 2023​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​മു​ത​ലു​ള്ള​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​മു​വു​മു​ണ്ടാ​കും.​ ​ഇ​തി​നാ​യി​ ​സം​സ്ഥാ​ന​ ​ച​ര​ക്കു​സേ​വ​ന​ ​നി​കു​തി​ ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​ന്ന​തി​ന് ​ഓ​ർ​ഡി​ന​ൻ​സ് ​കൊ​ണ്ടു​വ​രാ​നും​ ​തൃ​ശൂ​ർ​ ​രാ​മ​നി​ല​യ​ത്തി​ൽ​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു. ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​ഇ​വ​ ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രും.​ ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വ​രു​ത്തി​യ​ ​ഭേ​ദ​ഗ​തി​ക​ളു​ടെ​ ​തു​ട​ർ​ച്ച​യാ​യാ​ണ് ​സം​സ്ഥാ​ന​ത്തും​ ​നി​കു​തി​ ​ചു​മ​ത്തു​ന്ന​ത്. അ​തേ​സ​മ​യം​ ​ഓ​ൺ​ലൈ​ൻ​ ​ഗെ​യിം,​​​ ​കു​തി​ര​പ്പ​ന്ത​യം,​​​ ​ചൂ​താ​ട്ടം​ ​എ​ന്നി​വ​ ​നി​കു​തി​യു​ടെ​ ​പ​രി​ധി​യി​ൽ​ ​വ​ന്നെ​ങ്കി​ലും​ ​ഇ​വ​ ​സം​സ്ഥാ​ന​ത്ത് ​ആ​രം​ഭി​ക്കു​മോ​ ​എ​ന്ന​തി​ൽ​ ​വ്യ​ക്ത​ത​യി​ല്ല.​ ​നി​ല​വി​ൽ​ ​ഇ​വ​ ​കേ​ര​ള​ത്തി​ൽ​ ​നി​യ​മാ​നു​സൃ​ത​മ​ല്ല.​ ​ഇ​വ​ ​തു​ട​ങ്ങ​ണ​മോ​ ​എ​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ത്തി​ലു​ള്ള​താ​ണ്.​ ​പ​ന്ത​യ​ത്തി​ന്റെ​ ​മു​ഖ​വി​ല​യ്ക്കാ​ണ് ​നി​കു​തി.​ ​അ​താ​യ​ത് 1000​ ​കോ​ടി​യു​ടെ​ ​കു​തി​ര​പ്പ​ന്ത​യം​ ​ന​ട​ന്നാ​ൽ​ ​ഇ​ത്ര​യും​ ​തു​ക​യു​ടെ​ 28​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​യാ​യി​ ​ന​ൽ​ക​ണം.​ ​പ​ന്ത​യ​ ​ലാ​ഭ​ത്തി​ന്റെ​ 28​ ​ശ​ത​മാ​നം​ ​തു​ക​യ്ക്കു​ ​നി​കു​തി​ ​ഈ​ടാ​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​ത​ള്ളി​യി​രു​ന്നു.

​ ​നി​ല​വി​ൽ​ 28​ ​ശ​ത​മാ​നം​ ​നി​കു​തി​ ​ലോ​ട്ട​റി​ക്ക് ഗോ​വ,​ ​മ​ഹാ​രാ​ഷ്ട്ര,​ ​മേ​ഘാ​ല​യ​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ​കു​തി​ര​പ്പ​ന്ത​യ​വും​ ​ചൂ​താ​ട്ട​വും​ ​നി​ല​വി​ലു​ള്ള​ത്.​ ​കേ​ര​ള​ത്തി​ൽ​ ​ക​ട​ലാ​സ് ​ലോ​ട്ട​റി​ക്ക് 28​ ​ശ​ത​മാ​നം​ ​നി​കു​തി​യു​ണ്ട്.​ 50​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​കാ​സി​നോ,​ ​കു​തി​ര​പ്പ​ന്ത​യം,​ ​ഒ​ൺ​ലൈ​ൻ​ ​ഗെ​യി​മു​ക​ൾ​ ​ഉ​ൾ​പ്പെ​ട​യു​ള്ള​വ​യ്ക്ക് 28​ ​ശ​ത​മാ​നം​ ​ജി.​എ​സ്.​ടി​ ​നി​ശ്ച​യി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​കേ​ന്ദ്രം​ ​ജി.​എ​സ്.​ടി​ ​നി​യ​മം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്തു.​ ​അ​ന്നു​മു​ത​ൽ​ ​സം​സ്ഥാ​ന​ത്തും​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ൻ​സ് ​പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​വി​വാ​ദം​ ​പേ​ടി​ച്ച് ​മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​നി​യ​മ​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തും.