3000 ഡയാലിസിസുകൾ, പാലാ ജനറൽ ആശുപത്രിക്ക് ചരിത്രനേട്ടം

Thursday 07 December 2023 1:08 AM IST

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം കുറഞ്ഞ സമയം കൊണ്ട് 3000 ഡയാലിസിസുകൾ നടത്തി റിക്കാർഡിട്ടു. സൗജന്യ ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. രോഗികളുടെ ആവശ്യപ്രകാരം ഡയാലിസിസിന്റെ മൂന്നാം ഷിഫ്ട് കൂടി ആരംഭിക്കാൻ ആശുപത്രി മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു. ഇതിലേക്കായി മൂന്ന് ടെക്‌നീഷ്യൻമാരെ കൂടി പുതിയതായി നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ 3000 ഡയാലിസിസുകൾ വിജയകരമായി നടത്തുന്നതിന് പ്രവർത്തിച്ച ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

പുതിയതായി ആരംഭിച്ച വൃക്കരോഗ ചികിത്സാ വിഭാഗത്തിലും നിരവധി രോഗികളാണ് എത്തുന്നത്. പാലാ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ അനമോദന യോഗവും മൂന്നാം ഷിഫ്ടിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ, സൂപ്രണ്ട് ഡോ. എൽ.ആർ.പ്രശാന്ത്, ഡോ. ഷാനു, ഡോ.നയനാ വിജയ്, ഡോ. എം.അരുൺ, ഡോ. രേഷ്മ, സി. അനി, ലേ സെക്രട്ടറി ശ്രീകുമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജയ്‌സൺ മാന്തോട്ടം, പീറ്റർ പന്തലാനി, കെ.എസ്. രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി എന്നിവർ പങ്കെടുത്തു.

ഇരുപത് ലക്ഷത്തിന്റെ വികസന പദ്ധതി

ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികൾക്കായി ഇരുപത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ പറഞ്ഞു. പലതിന്റെയും ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്‌സൺ വിശദീകരിച്ചു.


ഫോട്ടോ അടിക്കുറിപ്പ്

1. പാലാ ജനറൽ ആശുപത്രിയിൽ കുറഞ്ഞ സമയംകൊണ്ട് 3000 സൗജന്യ ഡയാലിസിസ് നടത്തിയ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ജയ്‌സൺ മാന്തോട്ടം, പീറ്റർ പന്തലാനി, കെ.എസ്. രമേഷ് ബാബു, ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ അഭിനന്ദിക്കുന്നു.

2. സബ് ഹെഡ്ഡിംഗിൽ ചേർക്കാൻ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോ

Advertisement
Advertisement