ധനലാഭവും അപ്രതീക്ഷിത തൊഴിൽ നേട്ടവും,​ പങ്കാളിയുമായുള്ള ബന്ധം ബലവത്താവും​: 2024 വർഷഫലം അറിയാം

Thursday 07 December 2023 10:55 AM IST

ഇടവം രാശി (കാർത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ശുക്രന്റെ രാശിയാണ് ഇടവം. ഈ രാശിയെ ഭരിക്കുന്നത് ലൗകീകം, കലകൾ, ആഢംബരങ്ങൾ, കാമം, പ്രണയം തുടങ്ങിയവയുടെ കാരകനായ ശുക്രനാണ്. ഭൂമി രാശിയായതിനാൽ സഹന ശക്തി, ക്ഷമാശീലം, ത്യാഗ മനോഭാവം എന്നീ സ്വഭാവങ്ങളുള്ള ഇക്കൂട്ടർ ലൈംഗിക കാര്യങ്ങളിലും ഇണയെ ആകർഷിക്കാനും അതീവ സമർത്ഥരുമാണ്. നല്ല ഓർമ്മശക്തി, കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ്, ആത്മീയ ചിന്ത എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്. എല്ലാ കാര്യങ്ങളിലും ഒരു ചിട്ട വേണമെന്ന് നിർബന്ധമാണ്. കൂടാതെ സ്ഥിരതയും. കൂടെക്കൂടെ അഭിപ്രായം മാറ്റി പറയുന്നവരല്ല. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കളുമുണ്ടാകും.

ജനുവരി മുതൽ ഏപ്രിൽ വരെ

ആദ്യത്തെ നാലു മാസം കുറച്ചു ശ്രദ്ധിച്ചു മുന്നേറിയാൽ വർഷം നന്നായി ആസ്വദിക്കാവുന്നതാണ്. ഓഡിറ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജോലി ഭാരം കൂടും, സമ്മർദ്ദം വർധിക്കും. രാഷ്ട്രീയക്കാർ വളരെ സൂക്ഷിച്ചു ചുവടുകൾ വയ്ക്കേണ്ടതാണ്. ഒരു കാര്യത്തിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. വിവാഹിതരെ സംബന്ധിച്ചിടത്തോളം കുടുംബ ഉത്തരവാദിത്തങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന കാലയളവ്. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും നിങ്ങളുടെ പിന്തുണയും സംരക്ഷണയും അത്യാവശ്യമാണ്. പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഏറ്റവും നല്ല സമയം.

മെയ് മുതൽ ഡിസംബർ വരെ

ശനിയുടെ സ്ഥാനം അനുസരിച്ചു തൊഴിൽപരമായി അലച്ചിൽ കൂടുമെങ്കിലും ധനപരമായി സമയം ശരിക്കും അനുകൂലമാകും. വ്യാഴത്തിൻറെ മാറ്റം കാരണം കഴിഞ്ഞ ഒരു വർഷത്തിലധിമായി അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് വിരാമം ഉണ്ടാവുന്ന ഒരു കാലയളവ്. പതിനൊന്നിൽ രാഹുവിന്റെ നിലയനുസരിച്ചു അലച്ചിൽ കൂടിയാലും പ്രയോജനമുണ്ടാകും സാരം. സാങ്കേതിക തൊഴിൽ ചെയ്യുന്നവർക്ക് വേറെ നല്ല സാദ്ധ്യതകൾ വരികയാണെങ്കിൽ മടിച്ചു നിൽക്കരുത്. ഭാവിയിൽ കൂടുതൽ ഗുണം ചെയ്യുന്നത് അതായിരിക്കും.

സ്ത്രീകൾക്കും ഈ കാലയളവ് അനുകൂലമാണ്. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരുടെ തൊഴിൽപരമായ ഉയർച്ചയിൽ വളരെ സന്തോഷമുണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തെ ബലവത്താവുകയും അത് അന്യോന്യം ശരിക്കും പ്രണയത്തിൽ കൂടിയും ശാരീരിക ബന്ധങ്ങളിൽ കൂടിയും പ്രകടിപ്പിക്കുകയും ചെയ്യും. മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങൾ കൂടുതൽ അനുകൂലമാകും. സ്ത്രീകൾ കുടുംബപരമായ കാര്യങ്ങൾക്കു മുൻ‌തൂക്കം കൊടുക്കണം. അത് നിങ്ങൾക്ക് സന്തോഷവും സമാധാനവും പ്രദാനം ചെയ്യും. കുടുംബം ഒരുമിച്ചു യാത്രകൾക്കും യോഗം കാണുന്നു. മാർച്ച്, ഏപ്രിൽ, ആഗസ്റ്റ്, നവംബർ എന്നീ മാസങ്ങൾ വളരെ അനുകൂലമാകും.

ശിവറാം ബാബുകുമാർ,

ആസ്ട്രോളജർ & ജെമ്മോളജിസ്റ്റ്

ഫോൺ - 9847187116