ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം

Friday 08 December 2023 1:21 AM IST

വൈക്കം : പെൻഷൻകാരുടെ തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം നിയോജകമണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ മോഹൻ.ഡി.ബാബു മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബി.ഐ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി.പ്രകാശൻ, പി.ജോർജ്, പി.എബ്രഹാം, പി.കെ.മണിലാൽ, ഇ.എൻ.ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, ഗിരിജാ ജോജി, ടി.ആർ.രമേശൻ, കെ.വിജയൻ, സി.സുരേഷ്‌കുമാർ, ലീല അക്കരപ്പാടം, ലീലാമ്മ ജിമ്മി, എം.കെ ശ്രീരാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രതിഭാ പുരസ്‌കാരവും വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

Advertisement
Advertisement