'ഞ്ച' നാടകത്തിന് എഗ്രേഡും രണ്ടാംസ്ഥാനവും

Friday 08 December 2023 2:54 AM IST

വിതുര:ജില്ല സ്കൂൾ കലോത്സവം യു.പി.വിഭാഗം നാടകമതസരത്തിൽ വിതുര ഗവൺമെന്റ് യു.പി.എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞ്ച എന്ന നാടകത്തിന് എ ഗ്രേഡും രണ്ടാംസ്ഥാനവും ലഭിച്ചു.കുഞ്ചിയമ്മയുടെയും മക്കളുടെയും നാടോടിക്കഥയാണ് നാടകത്തിന്റെ പ്രമേയം.ഒന്നാംസ്ഥാനം പ്രതീക്ഷിച്ച് നല്ലരീതിയിൽ റിഹേഴ്സൽ നടത്തുന്നതിനിടയിൽ നാല് ദിവസം മുൻപ് ഒരുകുട്ടിക്ക് ചെങ്കണ്ണ് രോഗം ബാധിച്ചു.പിറ്റേ ദിവസം പത്ത് പേരിൽ ആറ് പേരിലേക്കും ചെങ്കണ്ണ് പടരുകയായിരുന്നു.തുടർന്ന് വൈദ്യസഹായം തേടി.കണ്ണ് വേദനയുണ്ടായിരുന്നെങ്കിലും മൽസരത്തിൽ നിന്നും പിൻമാറുവാൻ കുട്ടികൾ ഒരുക്കമയായിരുന്നില്ല.റിഹേഴ്സൽ തുടർന്നു.അസുഖം പൂർണമായും ഭേദമായില്ലെങ്കിലും,കണ്ണ് വേദന മറന്ന് മൽസരത്തിൽ പങ്കെടുത്ത് സമ്മാനം നേടുകയായിരുന്നു.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അൻസിൽമുഹമ്മദ്, അമൽസഞ്ജയ്, ലോഹിത്, കാർത്തിക,അശ്വിൻ,അലൻദീപ്,സിദ്ധാർത്ഥ്,കൃഷ്ണതീർത്ഥ,അനശ്വര,റിയാജോയ് എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്.മുൻപും വിതുര സ്‌കൂൾ അവതരിപ്പിച്ച നാടകത്തിന് ജില്ലാ നാടകമൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചിരുന്നു.