വേദനസംഹാരിയായി നിങ്ങളും ഈ മരുന്നാണോ വാങ്ങിക്കഴിക്കുന്നത്,​ ഇനി ജാഗ്രത വേണം , സൈഡ് എഫക്ട് കണ്ടെത്തി

Thursday 07 December 2023 9:43 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​വേ​ദ​ന​ ​സം​ഹാ​രി​ ​മെ​ഫ്‌​താ​ളിന്റെ ​ ​ഉ​പ​യോ​ഗ​ത്തി​ൽ​ ​ജാ​ഗ്ര​ത വേണമെന്ന നിർദ്ദേശവുമായി ​ ​ഇ​ന്ത്യ​ൻ​ ​ഫാ​ർ​മ​ക്കോ​പ്പി​യ​ ​ക​മ്മീ​ഷ​ൻ​ ​(​ഐ.​പി.​സി​).​ ​മ​രു​ന്ന് ​ആ​ന്ത​രി​ക​ ​അ​വ​യ​വ​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​അ​ല​ർ​ജി​ക്ക് ​കാ​ര​ണ​മാ​കു​ന്നു​വെ​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളെ​ ​തു​ട​ർ​ന്നാ​ണി​ത്.

ആ​ർ​ത്ത​വ​ ​വേ​ദ​ന,​ ​റൂ​മ​റ്റോ​യ്ഡ് ​ആ​ർ​ത്രൈ​റ്റി​സ്,​ ​ഓ​സ്റ്റി​യോ​ ​ആ​ർ​ത്രൈ​റ്റി​സ്,​ ​ഡി​സ്മ​നോ​റി​യ,​ ​വീ​ക്കം,​ ​പ​നി,​ ​പ​ല്ലു​വേ​ദ​ന​ ​തു​ട​ങ്ങി​യ​ ​അ​സു​ഖ​ങ്ങ​ൾ​ക്ക് ​മെ​ഫെ​നാ​മി​ക് ​ആ​സി​ഡ് ​അ​ട​ങ്ങി​യ​ ​മെ​ഫ്​‌​താ​ൾ​ ​ഡോ​ക്‌​ട​ർ​മാ​ർ​ ​നി​ർ​ദ്ദേ​ശി​ക്കാ​റു​ണ്ട്.​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​രും​ ​രോ​ഗി​ക​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​ഉ​പ​യോ​ഗ​ത്തി​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​പ്ര​തി​കൂ​ല​ ​പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​w​w​w.​i​p​c.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റു​ ​വ​ഴി​യോ,​ ​എ.​ഡി.​ആ​ർ​ ​പി.​വി.​പി.​ഐ​ ​ആ​പ്പി​ലൂ​ടെ​യോ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​ഐ.​പി.​സി​ ​പ​റ​യു​ന്നു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​ർ.​ 1800​-180​-3024.

ഈസ്‌നോഫീലിയ,​ സിസ്റ്റമിക് സിംപ്റ്റംസ് സിൻഡ‌്രം എന്നിവയാണ് മെഫ്‌താളിന്റെ സൈഡ് എഫക്ട്സ് ആയി വരുന്നത്. ഉയർന്ന പനി,​ ശ്വാസ തടസം,​ കിതപ്പ്,​ ചർമ്മത്തിൽ ചൊറിച്ചിൽ,​ വയറുവേദന,​ വയളിളക്കം. ഓക്കാന,​ മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണം എന്നാണ് നിർദ്ദേശം. വൃക്ക,​ ഹൃദയം,​ ശ്വാസകോശം,​ പാൻക്രിയാസ് തുടങ്ങിയ പല അവയവങ്ങളെയും പാർശ്വഫലങ്ങൾ ബാധിക്കാം. എല്ലാ കേസുകളിലും ഇങ്ങനെ സംഭവിക്കണമെന്നില്ലെങ്കിലും സാദ്ധ്യകളേറെയാണ്. അതിനാൽ ജാഗ്രത നിർബന്ധമെന്ന് അധികൃതർ പറയുന്നു.

ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മാ​യ​ ​ഐ.​പി.​സി​യാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​വി​ൽ​ക്കു​ന്ന​തും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ൾ​ക്കും​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​നി​ശ്ച​യി​ക്കു​ന്ന​ത്.