പ്രൈവറ്റ് ബസിൽ മോഷണം; തമിഴ് യുവതി പിടിയിൽ

Friday 08 December 2023 1:15 AM IST

കൊല്ലം: പ്രൈവറ്റ് ബസ് യാത്രക്കാരിയുടെ ബാഗിൽ നിന്ന് പേഴ്‌സ് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് യുവതി പിടിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശിനി വാസന്തിയാണ് (41) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.

വാളത്തുംഗലിൽ പോകുന്നതിനായി ചിന്നക്കട-മയ്യനാട് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസിൽ കയറിയ സ്ത്രീയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും അടങ്ങിയ പേഴ്‌സാണ് യുവതി മോഷ്ടിക്കാൻ ശ്രമിച്ചത്.

മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ ഈസ്റ്റ് പൊലീസിന് കൈമാറി.

Advertisement
Advertisement