ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
Friday 08 December 2023 6:57 AM IST
കൊളംബോ : സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ബുധനാഴ്ച വടക്കു കിഴക്കൻ മാന്നാർ, കോവിലൻ തീരമേഖലയിൽ നിന്നാണ് മത്സ്യത്തൊഴിലാളികളെയും ഇവരുടെ നാല് ബോട്ടുകളെയും പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ച 195 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ഇക്കൊല്ലം ശ്രീലങ്ക അറസ്റ്റ് ചെയ്തത്.