ഫിഡൽ കാസ്‌ട്രോയുടെ സഹോദരി അന്തരിച്ചു

Friday 08 December 2023 6:59 AM IST

വാഷിംഗ്ടൺ: ക്യൂബൻ വിപ്ലവനേതാക്കളും ഭരണാധികാരികളുമായിരുന്ന ഫിഡൽ കാസ്‌ട്രോയുടെയും റൗൾ കാസ്‌ട്രോയുടെയും സഹോദരി ജോനിറ്റ കാസ്‌ട്രോ (90) അന്തരിച്ചു. തിങ്കളാഴ്ച യു.എസിലെ മയാമിയിലായിരുന്നു അന്ത്യം. അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയ്ക്കു വേണ്ടി ക്യൂബൻ സർക്കാരിനെതിരെ പ്രവർത്തിച്ച ജോനിറ്റ കടുത്ത കമ്യൂണിസ്റ്റ് വിരോധിയായിരുന്നു. 1964ൽ ക്യൂബയിൽ നിന്ന് പലായനം ചെയ്‌ത ജോനിറ്റ നീണ്ട 60 വർഷത്തോളം കഴിഞ്ഞത് ഫ്ലോറിഡയിലാണ്. അവിവാഹിതയാണ്. 2019ൽ ഫിഡൽ ആന്റ് റൗൾ, മൈ ബ്രദേഴ്സ്: ദ സീക്രട്ട് ഹിസ്റ്ററി എന്ന പുസ്തകം പുറത്തിറക്കിയിരുന്നു.

Advertisement
Advertisement