ശ്രീനാഥ് ഭാസിയുടെ ആസാദി 27ന് പാക്കപ്പ്
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം നാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഡിസംബർ 27ന് പാക്കപ്പ് ആകും. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലൂടെ ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രമായ ആസാദിയിൽ രവീണ രവിയാണ് നായിക. ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂർ, അബിൻ ബിനോ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ സാഗർ ആണ് രചന. ഛായാഗ്രഹണം സനീഷ് സ്റ്റാൻലി, ഗാനങ്ങൾ - ബി. കെ ഹരി നാരായണൻ, സംഗീതം - വരുൺ ഉണ്ണി, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി ഏലൂർ. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മാണം. പി. ആർ. ഒ പി. ശിവപ്രസാദ്.