കോൺഗ്രസ് എംപിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ; എത്ര എണ്ണിയിട്ടും തീരുന്നില്ല
ഭുവനേശ്വർ: കോൺഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങൾക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 250 കോടി രൂപ കണ്ടെത്തി. സാഹുവിന്റെ വീട്ടിൽ നിന്ന് മാത്രം 100 കോടിയിലേറെ പണമാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
എട്ട് കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് ഉദ്യോഗസ്ഥർ നോട്ടെണ്ണുന്നത്. യന്ത്രങ്ങൾ കുറവായതിനാൽ നോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തെരച്ചിൽ നടത്തിയതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സാഹുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ നിന്ന് ആദായനികുതി വകുപ്പ് 250 കോടി രൂപ കണ്ടെടുത്തതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു.
देशवासी इन नोटों के ढेर को देखें और फिर इनके नेताओं के ईमानदारी के 'भाषणों' को सुनें... 😂😂😂
— Narendra Modi (@narendramodi) December 8, 2023
जनता से जो लूटा है, उसकी पाई-पाई लौटानी पड़ेगी, यह मोदी की गारंटी है।
❌❌❌💵 💵 💵❌❌❌ pic.twitter.com/O2pEA4QTOj
ഈ കറൻസി നോട്ടുകളുടെ കൂമ്പാരം നോക്കണം, എന്നിട്ട് കോൺഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചും നമ്മൾ മനസിലാക്കണം. ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും ഇവർ തിരികെ നൽകേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കുറിച്ചു. സംഭവത്തിൽ സാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.