ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പത്തനംതിട്ടയിൽ നാലുപേർ പിടിയിൽ
Saturday 09 December 2023 10:37 AM IST
പത്തനംതിട്ട: ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാമുകനും കൂട്ടാളികളും പൊലീസ് പിടിയിൽ. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികൾ സഞ്ചരിച്ച ഓട്ടോ ഇലന്തൂരിൽ വച്ച് കേടായി വഴിയിൽ കുടുങ്ങുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസാണ് വഴിയരികിലെ ഓട്ടോ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേർ പിടിയിലായത്. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്.