വർക്ക് ഔട്ട് ലുക്കിൽ സാനിയ ബാബു

Sunday 10 December 2023 6:00 AM IST

യുവതാരങ്ങളിൽ ശ്രദ്ധേയയായ സാനിയ ബാബുവിന്റെ പുതുപുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. വർക്ക് ഔട്ട് ലുക്കിൽ അതീവ ഹോട്ടായാണ് താരം. മസിൽ കാട്ടുന്ന ചിത്രങ്ങളുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ ചിത്രങ്ങൾ അടുത്തിടെ പങ്കുവയ്ക്കാറുണ്ട്.

നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് സാനിയ ബാബു സിനിമയിൽ എത്തുന്നത്. എന്നാൽ മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വനുശേഷമാണ് പ്രേക്ഷകർ സാനിയയെ ശ്രദ്ധിക്കുന്നത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അവതരിപ്പിച്ചത്. ജോ ആന്റ് ജോ, പാപ്പൻ, സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.നിരവധി സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും സാനിയയുടെ കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധ നേടിയിരുന്നു. ക്വീൻ എലിസബത്ത് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.