മരുമകനെ പരിചയപ്പെടുത്തി ജയറാം
Sunday 10 December 2023 6:00 AM IST
മേയ് 3ന് വിവാഹം
മകൾ മാളവികയുടെ ഭാവിവരനെ പരിചയപ്പെടുത്തി ജയറാം. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ പ്രതിശ്രുത വരന്റെ പേര്. ജയറാം തന്നെയാണ് മാളവികയുടെ വിവാഹ നിശ്ചയ ചിത്രം പങ്കുവച്ച് നവനീത് ഗിരീഷിനെ പരിചയപ്പെടുത്തിയത്. എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടി. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാവിധ മംഗളങ്ങളും നേരുന്നു. ജയറാം കുറിച്ചു.പാലക്കാട് ആണ് നവനീതിന്റെ നാട്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. മേയ് 3ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. വ്യാഴാഴ്ച കൂർഗ് ജില്ലയിലെ മടിക്കേരിയിൽ വച്ചായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം. അടുത്തിടെയാണ് കാളിദാസിന് പിന്നാലെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.