10കുടുംബങ്ങൾക്ക് സൗജന്യപാചക വാതക കണക്ഷൻ : കേന്ദ്രമന്ത്രി മുരളീധരൻ

Saturday 09 December 2023 9:53 PM IST

തിരുവനന്തപുരം: വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാഗമായി പത്തുപാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകി കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി ഉജ്ജ്വല യോജനയനുസരിച്ചാണ് സൗജന്യപാചക കണക്ഷൻ നൽകിയത്. ബാലരാമപുരത്തെ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ ഉപദേഷ്ടാവ് കെ.കെ.തൃപാഠി, ബാങ്ക്,നബാർഡ് പ്രതിനിധികളും പങ്കെടുത്തു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാഗമായി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കുന്നത് വേദിയിൽ പ്രദർശിപ്പിച്ചു. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ പ്രതിജ്ഞയും എടുത്തു. ബാലരാമപുരത്തെ നെൽപ്പാടത്തിൽ ഡ്രോൺ ഉപയോഗിച്ച് സൂഷ്മ വളങ്ങൾ പ്രയോഗിക്കുന്നങ്ങനെയെന്ന് വേദിയിൽ കാണിച്ചു.