കോറോം യുവധാര നാടക മത്സരം: 'മണികർണ്ണിക" മികച്ച നാടകം

Saturday 09 December 2023 10:46 PM IST

പയ്യന്നൂർ: കോറോം യുവധാര കൾച്ചറൽ ഫോറം സംഘടിപ്പിച്ച 12 -ാ മത് സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരത്തിൽ തിരുവനന്തപുരം സൗപർണ്ണികയുടെ " മണികർണ്ണിക " മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ നാടകമായി കാണികൾ തിരഞ്ഞെടുത്തത് തിരുവനന്തപുരം സംഘചേതനയുടെ "സേതു ലക്ഷ്മി " യാണ്.

പ്രദീപ് കാവുംതറക്കാണ് മികച്ച രചയിതാവിനുള്ള പുരസ്കാരം ( നാടകം - സാധാരണക്കാരൻ). മണികർണ്ണിക സംവിധാനം ചെയ്ത അശോക്, ശശി എന്നിവർ മികച്ച സംവിധായകരും ഇതേ നാടകത്തിലെ ഗ്രീഷ്മ ഉദയ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മുഖാമുഖം നാടകത്തിലെ ബാബുരാജ് തിരുവല്ലയാണ് മികച്ച നടൻ.

നാടക സംവിധായകരായ എം.ടി. അന്നൂർ, പപ്പൻ മുറിയാത്തോട്, വി.പി.രാജൻ എന്നിവരടങ്ങിയ ജഡ്ജിംഗ്‌ കമ്മിറ്റിയാണ് അഞ്ച് നാടകങ്ങളിൽ നിന്ന് അവാർഡിന് അർഹമായത് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പി. ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ എ. അവാർഡുകൾ സമ്മാനിച്ചു. ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ടി. വിപിൻ സ്വാഗതവും കെ.വി. അഭിനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് റെഡ് ബാന്റിന്റെ മ്യൂസിക് നൈറ്റ് അരങ്ങേറി. വാർത്താ സമ്മേളനത്തിൽ എം.ടി. അന്നൂർ, പി. ഗംഗാധരൻ , കെ.പി. രാഹുൽ, ടി. വിപിൻ, ടി. അഖിൽ, ശരത്, സി. നാരായണൻ, എം. തമ്പാൻ സംബന്ധിച്ചു.

Advertisement
Advertisement