അതിജീവനയാത്ര

Monday 11 December 2023 5:18 AM IST

നെയ്യാറ്റിൻകര: ജീവനക്കാരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന അതിജീവനയാത്ര 20ന് നെയ്യാറ്റിൻകരയിൽ എത്തിച്ചേരും. നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ആലോചനാ യോഗം സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ്.രാകേഷ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ സെക്രട്ടറി ജോർജ് ആന്റണി, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ഷാജി, ഷൈജി ഷൈൻ, ഷിബി, അജയാക്ഷൻ, ആർ.കെ.ശ്രീകാന്ത്, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement