നീലരാത്രി പ്രദർശനത്തിന്

Monday 11 December 2023 6:00 AM IST

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സംഭാഷണമില്ലാത്ത സസ്പെൻസ് ത്രില്ലർ ചിത്രം നീലരാത്രി ഡിസംബർ 29ന് പ്രേക്ഷകരുടെ മുന്നിലെത്തുന്നു. അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലും അവതരിപ്പിക്കുന്നുണ്ട്.ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം എസ് ബി പ്രജിത് . ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ആണ് നിർമ്മാണം. പി.ആർ. ഒ എ. എസ് ദിനേശ്.