അഗ്നി, ആയുധം, വാഹനം ഇവയിൽ നിന്ന് അപകടം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ഈ നക്ഷത്രക്കാർ സൂക്ഷിക്കണം

Sunday 10 December 2023 7:23 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2023 ഡിസംബർ 11 - 1199 വൃശ്ചികം 26 തിങ്കളാഴ്ച.

( മദ്ധ്യാഹ്ന ശേഷം 13 മണി 13 മിനിറ്റ് 6 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )


അശ്വതി: മേലുദ്യോഗസ്ഥരില്‍ നിന്നും വിരോധമുണ്ടാകും,ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം, പങ്കാളിക്ക് തൊഴിൽ പരാജയം ,​ കുടുംബ ജീവിതം ഭദ്രമായിരിക്കില്ല.

ഭരണി: അഗ്നി, ആയുധം, വാഹനം ഇവയില്‍ നിന്നും അപകടം. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

കാര്‍ത്തിക: വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ സഫലമാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

രോഹിണി: ലോണ്‍ അനുവദിച്ചു കിട്ടും, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും സഹായം. കുടുംബത്തില്‍ ശാന്തിയും സമാധാനവും.

മകയിരം: എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും. കോടതി വിധി അനുകൂലമാകും, വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും.

തിരുവാതിര: ഭരണരംഗത്ത്‌ സ്വാധീനം വര്‍ദ്ധിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി മുന്നേറാന്‍ കഴിയും.

പുണര്‍തം: സമയം അനുകൂലം. സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍, കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കും. ദേവാലയദർശനം അത്യാവശ്യം.

പുയം: അപ്രതീക്ഷിത ഭാഗത്തു നിന്നും ധനനേട്ടം, കുടുംബത്തിലും ബിസിനസ്സിലും ഗുണകരമായ മാറ്റങ്ങള്‍, അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.

ആയില്യം: ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. സന്താനങ്ങള്‍ കാരണം അഭിമാനം വർദ്ധിക്കും,തൊഴിലിലും ബിസിനസ്സിലും വികസനങ്ങള്‍ നടത്തും.

മകം: ജനങ്ങളുമായി അഭിപ്രായ വ്യത്യാസം,കുടുംബത്തില്‍ രോഗ ദുരിതമുണ്ടാകും.പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും.

പൂരം: ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍,തൊഴിലില്‍ ഉയര്‍ച്ച.ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, പ്രണയകാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേറ്റം.


ഉത്രം: ഭൂമി സംബന്ധമായ തർക്കങ്ങൾ അപ്രതീക്ഷിത ധനനഷ്ടം. ദാമ്പത്യപരമായി കാലം അനുകൂലമല്ല, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക.

അത്തം: ഗൃഹത്തില്‍ ഐശ്വര്യം. ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും,മുടങ്ങിപ്പോയവ പൂര്‍ത്തീകരിക്കാന്‍ കഴിയും.

ചിത്തിര: കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും, ഗൃഹ,വാഹന യോഗം,പൊതുരംഗത്ത് നേട്ടം, പൂർവ്വിക സ്വത്ത് ലഭിക്കും.

ചോതി: അനാവശ്യമായി പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം ,അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്.

വിശാഖം: ഉല്ലാസയാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. അഭിമാനകരമായ സംഗതികൾ സംഭവിക്കും, അനിഴം: സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും.
പരോപകാരം ചെയ്യാൻ തയ്യാറാകും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്.

കേട്ട: മധ്യപ്രായം കഴിഞ്ഞവർക്ക് അനുകൂല സമയം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം.

മൂലം: കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും. മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, ബന്ധുക്കൾ സഹായിക്കും.

പൂരാടം: വിവാഹം മൂലം ഉയർച്ച, ധനനേട്ടം. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്ന മോഹം ജനിക്കും, വിദ്യാവിജയം.

ഉത്രാടം: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും.

തിരുവോണം: ആരോഗ്യനില തൃപ്തികരം, തൊഴിൽ രഹിതർക്ക് ജോലി, സ്ത്രീവിഷയങ്ങളിൽ തൃപ്തികരമായ അനുഭവങ്ങൾ ലഭിക്കും.

അവിട്ടം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, വിവിധ വിഷയങ്ങളിൽ താത്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

ചതയം: കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം,മറ്റുള്ളവരുടെ ചതി പ്രയോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും.

പൂരുരുട്ടാതി: അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങൾ.

ഉത്തൃട്ടാതി: അനാവശ്യ ‍വാഗ്‌ദാനങ്ങളിൽ ഏര്‍പ്പെടരുത്. കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, വീട് മാറി നിൽക്കേണ്ടി വരും.

രേവതി: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും.