"നവകേരളം ചെങ്ങന്നൂരിന്റെ പങ്കും സാദ്ധ്യതകളും" സെമിനാർ

Monday 11 December 2023 1:06 AM IST

മാന്നാർ: ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ബുധനൂർ ഗ്രാമപഞ്ചായത്തിൽ 'നവകേരളം ചെങ്ങന്നൂരിന്റെ പങ്കും സാദ്ധ്യതകളും ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. അഡ്വ.യു.പ്രതിഭ എംഎൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അദ്ധ്യക്ഷയായി. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് മുൻ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ മോഡറേറ്ററായി. എ.ആർ. സ്മാരക സമിതി മുൻ ചെയർമാൻ പ്രൊഫ.പി.ഡി.ശശിധരൻ, ഗുരു ചെങ്ങന്നൂർ സ്മാരക സമിതി അംഗം സെക്രട്ടറി ജി.വിവേക്, ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ, അഡ്വ.സുരേഷ് മത്തായി, ഗിരീഷ് ഇലഞ്ഞിമേൽ, ദിൽഷാദ്, ടി.ആർ രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ജി.മനോജ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ.പി.വിശ്വംഭരപണിക്കർ സ്വാഗതവും കൺവീനർ ജി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.