പെരുമ്പളത്ത് മികവുത്സവം

Monday 11 December 2023 1:18 AM IST

പൂച്ചാക്കൽ: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പെരുമ്പളം പഞ്ചായത്തിലെ പഠിതാക്കൾക്കായി മികവുത്സവം നടത്തി. പെരുമ്പളം ജി.എച്ച്.എസ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി.ആശ ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പർ ഷൈലജ അദ്ധ്യക്ഷത വഹിച്ചു.തൈക്കാട്ടുശ്ശേരി ബ്ലോക്ക് സാക്ഷരത പ്രേരക് കെ.കെ. രമണി പദ്ധതി വിശദീകരണം നൽകി. പരിശീലകരായ ഷോളി, ടി.പി.ഉണ്ണികൃഷ്ണൻ, എൻ.പി.അച്യുതൻ, അനന്തു സന്തോഷ് എന്നിവർ നേതൃത്വം നൽകി.ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ തമ്പി , പഞ്ചായത്ത് അംഗങ്ങളായ സി. ഗോപിനാഥ്, സുനിത സജീവ്, ഗീത സന്തോഷ്, മുൻസില ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement