ഗോത്ര നേതാവ് വിഷ്ണു ദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

Monday 11 December 2023 1:29 AM IST

ന്യൂഡൽഹി : ബി.ജെ.പി ഗോത്രവർഗ നേതാവ് വിഷ്ണു ദേവ് സായ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. ഗോത്രനേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും നൽകിയ ഉറപ്പാണ് ഇതോടെ യാഥാർത്ഥ്യമായത്.

ഇന്നലെ റായ്‌പൂരിൽ 54 എം.എൽ.എമാരുടെ യോഗം വിഷ്ണു ദേവ് സായിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.

സായിയുടെ മണ്ഡലമായ കുങ്കുരിയിലെ റാലിയിൽ, നിങ്ങൾ വിഷ്ണു ദേവ് സായിയെ എം.എൽ.എ ആക്കൂ, ഞങ്ങൾ അദ്ദേഹത്തെ വലിയ മനുഷ്യനാക്കുമെന്ന് അമിത് ഷാ വാക്ക് നൽകിയിരുന്നു. 25,541 വോട്ടുകൾക്കാണ് സായി ജയിച്ചത്.

മുതിർന്ന നേതാക്കളായ അരുൺ സാവോയും വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻമുഖ്യമന്ത്രി രമൺസിംഗ് നിയമസഭാ സ്പീക്കറായേക്കും.

കൻവാർ ആദിവാസി വിഭാഗക്കാരനാണ് വിഷ്ണു ദേവ് സായ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതിലൂടെ, നിർണായക വോട്ടുബാങ്കായ ആദിവാസികളെ ഒപ്പം നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന് പാർട്ടി കരുതുന്നു. ഗോത്ര മേഖലകളിൽ വൻ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി നടത്തിയത്.

തന്നിൽ വിശ്വാസമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർക്ക് നന്ദി. മോദി ജനങ്ങൾക്ക് നൽകിയ ഗാരന്റി നടപ്പാക്കും. 18 ലക്ഷം പേർക്ക് വീട് ഉറപ്പാക്കുന്ന തീരുമാനം ആദ്യം കൈക്കൊള്ളും.

--വിഷ്ണു ദേവ് സായ്, നിയുക്ത മുഖ്യമന്ത്രി

ആദ്യ ആദിവാസി മുഖ്യമന്ത്രി ?

അജിത് ജോഗിയാണ് ഗോത്രവർഗക്കാരനായ ആദ്യ മുഖ്യമന്ത്രിയെങ്കിലും പിന്നീട് പട്ടികവർഗ പദവി നഷ്ടപ്പെട്ടിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ചെന്നായിരുന്നു ആരോപണം. അതിനാൽ ഛത്തീസ്ഗഢിലെ ആദ്യ ആദിവാസി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയാണെന്നാണ് പറയുന്നത്.

അ​നു​ഭ​വ​ ​സ​മ്പ​ത്തി​ന്റെ ക​രു​ത്തിൽ വി​ഷ്ണു​ ​ദേ​വ് ​സാ​യ്

ന്യൂ​ഡ​ൽ​ഹി​ ​:​ 1990​ൽ​ ​പ​ഞ്ചാ​യ​ത്ത് ​അ​ദ്ധ്യ​ക്ഷ​നാ​യി​ ​തു​ട​ക്ക​മി​ട്ട​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം.​ ​ജ​ഷ്‌​പൂ​രി​ലെ​ ​ക​ർ​ഷ​ക​നി​ൽ​ ​നി​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വി​യി​ലെ​ത്തു​ന്ന​ ​ആ​ദി​വാ​സി​ ​നേ​താ​വ്.​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​അ​നു​ഭ​വ​പ​രി​ച​യ​വും,​ ​ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​പാ​ർ​ട്ടി​യി​ലു​മു​ള്ള​ ​സ്വാ​ധീ​ന​വു​മാ​ണ് ​വി​ഷ്ണു​ ​ദേ​വ് ​സാ​യി​യു​ടെ​ ​ക​രു​ത്ത്.​ ​ന​രേ​ന്ദ്ര​മോ​ദി​ ​അ​ട​ക്കം​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ക്ക് ​സ്വീ​കാ​ര്യ​ൻ.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ര​മ​ൺ​ ​സിം​ഗ്,​ ​ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രേ​ണു​ക​ ​സിം​ഗ് ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തേ​ക്ക് ​സ​ജീ​വ​മാ​യി​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഒ​രാ​ഴ്ച്ച​ ​നീ​ണ്ട​ ​സ​സ്പെ​ൻ​സി​നൊ​ടു​വി​ൽ​ 59​കാ​ര​നാ​യ​ ​വി​ഷ്ണു​ ​ദേ​വ് ​സാ​യ് ​ക​റു​ത്ത​ ​കു​തി​ര​യാ​യി.​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗ​മാ​ണ്.​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധം.​ ​അ​വി​ഭ​ക്ത​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​എം.​എ​ൽ.​എ​ ​ആ​യി​ട്ടു​ണ്ട്. ​ ​ആ​ദ്യ​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ഉ​രു​ക്ക് ​-​ ​ഖ​നി​ ​മ​ന്ത്രി ​ ​മൂ​ന്നു​ത​വ​ണ​ ​ബി.​ജെ.​പി​ ​ഛ​ത്തീ​സ്ഗ​ഢ് ​അ​ദ്ധ്യ​ക്ഷ​നാ​യി ​ ​നാ​ലു​ത​വ​ണ​ ​തു​ട​ർ​ച്ച​യാ​യി​ ​റാ​യ്ഗ​ഡ് ​ലോ​ക്സ​ഭാം​ഗം