ക്യാപ്‌സ്യൂളാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 52 ലക്ഷം രൂപയുടെ സ്വർണം,​ എന്നിട്ടും അബ്‌ദുൾ നാസറിന് പിടിവീണു

Monday 11 December 2023 8:53 AM IST

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 52 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അബുദാബിയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ നാസറിൽ നിന്നാണ് സ്വർണം പിടിച്ചത്. നാല് കാപ്സ്യൂളുകളിലാക്കി 954 .70 ഗ്രാം സ്വർണ മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം ദിവസങ്ങൾക്ക് മുൻപ് കരിപ്പൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാരനെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി പരപ്പൻപൊയിൽ സ്വദേശിയായ ചേനാടൻ സലീം(60)ആണ് പിടിയിലായത്. വസ്‌ത്രത്തിനുള്ളിൽ സ്വ‌ർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് സലീം പിടിയിലായത്.ദമാമിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽ വന്ന ഇയാൾ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങവെയാണ് പൊലീസ് പിടിയിലായത്. ഷർട്ടിന്റെ മടക്കിനുള്ളിലാണ് സ്വർണം കടത്തിയത്. വിവരം ലഭിച്ച പൊലീസ് പരിശോധന നടത്തവെയാണ് സലീം കുടുങ്ങിയത്.