അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയില്ല,​ തൂവാനതുമ്പികളിലേത് ഡയല്യൂട്ട് ചെയ്തത്; വിശദീകരിച്ച് അനന്തപത്മനാഭൻ

Tuesday 12 December 2023 7:34 PM IST

മോഹൻലാൽ നായകനായ വിഖ്യാതമായ പത്മരാജൻ ചിത്രം 'തൂവാനതുമ്പികളി'ലെ തൃശൂർ ഭാഷ ബോറാണെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്ത് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ.

'അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ചിലപ്പോൾ അദ്ദേഹം ശരിയായിരിക്കും ' എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അനന്തപത്മനാഭൻ പറഞ്ഞത്. തൂവാനതുമ്പികളിലെ സ്ളാങ്ങിൽ കടുംപിടുത്തം പിടിക്കാത്തത് തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ എന്ന ചിത്രത്തിലെ കടുത്ത ഏറനാടൻ ഭാഷ തെക്കൻ ജില്ലക്കാർക്ക് പിടികിട്ടിയിരുന്നില്ല, അതിനാൽ സൂപ്പർസ്‌റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് മനസിലാകാതെ പോകേണ്ട എന്നുകരുതിയാണ് അത്തരത്തിൽ ഭാഷയെ ഡയല്യൂട്ട് ചെയ്‌‌തതെന്നും അനന്തപത്മനാഭൻ കുറിക്കുന്നു.

Advertisement
Advertisement