മോദിയുടെ നയങ്ങൾക്ക് വിമർശനം : പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മ, വിലക്കയറ്റം:രാഹുൽ

Sunday 17 December 2023 1:19 AM IST

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടാക്കിയ അതിക്രമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ സൃഷ്ടിച്ച രൂക്ഷമായ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം.

എ. ഐ. സി. സി ആസ്ഥാനത്ത് ഗുജറാത്ത് കോൺഗ്രസ് നേതാക്കളുമായി നടന്ന തിരഞ്ഞെടുപ്പ് ചർച്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിൽ സംഭവിച്ചത് തീർച്ചയായും സുരക്ഷാ വീഴ്‌ചയാണ്. എന്തുകൊണ്ടാണ് അത് സംഭവിച്ചത്? രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്‌മയാണ്. തൊഴിലില്ലായ്‌മ രാജ്യത്താകെ തിളയ്‌ക്കുകയാണ്. മോദിയുടെ നയങ്ങളാണ് കാരണം - രാഹുൽ പറഞ്ഞു.

പിന്നീട് എക്സിലും ഇതേ വിമർശനം രാഹുൽ ആവർത്തിച്ചു - ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിൽ എവിടെയുണ്ട് ? യുവാക്കൾ നിരാശരാണ്. സുരക്ഷാവീഴ്ചയ്‌ക്ക് പിന്നിൽ തൊഴിലില്ലായ്‌മയാണ്. ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കൾക്ക് ജോലി നൽകണമെന്നും രാഹുൽ കുറിച്ചു.

സുരക്ഷാ വീഴ്‌ചയുണ്ടായെന്ന അമിത് ഷായുടെ പ്രതികരണത്തിൽ പ്രതിപക്ഷം പാർലമെന്റിലുൾപ്പെടെ പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ

രാഹുലിനെതിരെ ബി.ജെ.പി രംഗത്തെത്തി.

ഇന്ത്യയിലെ തൊഴിലില്ലായ്‌മ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് രാഹുലിന്റെ പ്രസ്‌താവന തള്ളിയ ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. പാർലമെന്റ് അതിക്രമത്തിൽ പ്രതികളായവരുടെ കോൺഗ്രസ്, തൃണമൂൽ, സി.പി.എം ബന്ധം എന്താണെന്ന് രാഹുൽ വിശദീകരിക്കണം. പാ​ർ​ല​മെ​ന്റിലെ​ ​അ​തി​ക്ര​മത്തിന്റെ സൂത്രധാരനെന്ന് ​ക​രു​തു​ന്ന​ ​ല​ളി​ത് ​ഝാ​യ്‌​ക്ക് ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​ബ​ന്ധമുണ്ടെന്ന്​ ​ ​ബി.​ജെ.​പി ആരോപിച്ചിരുന്നു. തൃ​ണ​മൂ​ൽ​ ​എം.​എ​ൽ.​എ​ ​ത​പ​സ് ​റോ​യ്,​ ​തൃ​ണ​മൂ​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സൗ​മ്യ​ ​ബ​ക്‌​ഷി,​ ​മ​റ്റൊ​രു​ ​നേ​താ​വ് ​രാ​ജേ​ഷ് ​ശു​ക്ല​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​മു​ള്ള​ ​ല​ളി​ത് ​ഝാ​യു​ടെ​ ​ഫോ​ട്ടോ​ ​കഴിഞ്ഞ ദിവസം​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ൾ​ ​ബി.​ജെ.​പി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സു​കാ​ന്ത​ ​മ​ജും​ദാ​ർ​ ​പു​റ​ത്തു​ ​വി​ട്ടിരുന്നു. ​

അടുത്ത ജോഡോയിൽ തൊഴിലില്ലായ്മ

രാഹുൽ ഗാന്ധി നയിക്കുന്ന അടുത്ത ജോഡോ യാത്ര തൊഴിലില്ലായ്‌മയും വിലക്കയറ്റവും ഉയർത്തിക്കാട്ടിയാകുമെന്ന് റിപ്പോർട്ട്. അടുത്ത മാസം ആരംഭിക്കുന്ന യാത്രയിൽ പാർലമെന്റ് ആക്രമണം കേന്ദ്രത്തിനെതിരെ ആയുധമാക്കും.

Advertisement
Advertisement