സ്കൂൾ വിട്ടുവന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയി,​ അസം സ്വദേശികൾ പിടിയിൽ ,​ കുട്ടികളെ കണ്ടെത്തിയത് ഗുവാഹത്തി എയർപോർട്ടിൽ നിന്ന്

Wednesday 20 December 2023 8:30 PM IST

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ രണ്ട് കുട്ടികളെ അസമിൽ നിന്ന് കണ്ടെത്തി. ഇന്നലെ എറണാകുളം വടക്കേക്കരയിൽ നിന്നാണ് അസം സ്വദേശികളുടെ കുട്ടികളെ കാണാതായത്. ഇവരെ ഗുവാഹത്തി എയർപോർട്ടിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘത്തെയും വടക്കേക്കര പൊലീസ് പിടികൂടി.

ഗുവാഹത്തി സ്വദേശികളായ രഹാം അലി,​ ജഹാദ് അലി,​ സംനാസ്,​ സഹ്‌ദിയ എന്നിവരാണ് പിടിയിലായത്. സഹ്ദിയയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കുട്ടികളുമായി ഗുവാഹത്തിയിലേക്ക് പോയത്. പൊലീസിന്റെ നിർദ്ദേശാനുസരണം എയർപോർട്ട് സുരക്ഷ ജീവനക്കാർ കുട്ടികളെ കണ്ടെത്തുകയും ഇവർക്കൊപ്പമുണ്ടായിരുന്ന സഹ്‌ദിയയെ പിടിച്ചുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് ഗുവാഹത്തിയിലേക്ക് തിരിച്ചു.

സഹ്‌ദിയയിൽ നിന്ന് കുട്ടികളുടെ മാതാപിതാക്കൾ സാമ്പത്തിക സഹായം വാങ്ങിയിരുന്നു. ഉച് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയത്. സഹ്ദിയയും സംനാസും കൊച്ചിയിലുള്ള രണ്ട് സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. സ്കൂൾ വിട്ടുവരികയായിരുന്ന കുട്ടികളെ ഇവർ നാലുപേരും ചേർന്ന് പിടികൂടി വിമാനത്തിൽ അസമിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുച്ചികളുടെ മാതാപിതാക്കൾ വടക്കേക്കര പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെയും പ്രതികളെയും കണ്ടെത്തിയത്.

Advertisement
Advertisement