പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിൽ ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ ലോക്‌സഭ പാസാക്കി

Thursday 21 December 2023 1:51 AM IST

ന്യൂഡൽഹി: ബ്രിട്ടീഷ് കാലത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്നു ബില്ലുകൾ പ്രതിപക്ഷ ഇന്ത്യ മുന്നണി അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും.

1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത ബിൽ ( ബി. എ. എസ് )​, 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ ( ബി. എൻ. എസ്. എസ് )​, 1872 തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബിൽ ( ബി. എസ് )​ എന്നിവയാണ് പാസാക്കിയത്.

ബില്ലുകളുടെ ചർച്ചയ്‌ക്ക് മറുപടി പറഞ്ഞ അമിത് ഷാ പാർലമെന്റിലെ സുരക്ഷാ വീഴ്‌ച പരാമർശിച്ചില്ല. സുരക്ഷാ വീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ടതിന് 95 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്‌തതിലെ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിന് കാരണമായത്.

ഭരണഘടനയുടെ അന്തസത്തയ്‌ക്ക് ചേരുംവിധവും ജനക്ഷേമം കണക്കിലെടുത്തുമാണ് ബില്ലുകൾ ആവിഷ്‌കരിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരും. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് പൗരന്മാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതീയതയ്ക്കും ഭരണഘടനയ്ക്കും ജനക്ഷേമത്തിനും ഊന്നൽ നൽകുന്നു. പഴയ നിയമങ്ങൾ വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. പുതിയ ബില്ലുകൾ ജനങ്ങൾക്ക് നീതി ലഭ്യമാക്കാനാണ്. ആൾക്കൂട്ട കൊലപാതകം കുറ്റമാക്കി. ഭീകരതയ്‌ക്ക് വലിയ ശിക്ഷ ഉറപ്പാക്കി. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടാതിരിക്കാനും വ്യവസ്ഥയുണ്ട്. സർക്കാരിനെ വിമർശിക്കുന്നത് കുറ്റമല്ല. ബില്ലുകളുമായി ബന്ധപ്പെട്ട് 158 യോഗങ്ങൾ നടത്തിയെന്നും താൻ നേരിട്ട് വിശദമായി പരിശോധിച്ചെന്നും അമിത് ഷാ പറഞ്ഞു.

 ഭീ​ക​ര​ത​യ്‌​ക്കും​ ​ആ​ൾ​ക്കൂ​ട്ട കൊ​ല​യ്‌​ക്കും​ ​തൂ​ക്കു​ക​യർ

​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​യി​ൽ​ ​പു​തു​താ​യി​ ​ചേ​ർ​ത്ത​ ​ഭീ​ക​ര​ത,​ ​ആ​ൾ​ക്കൂ​ട്ട​ ​കൊ​ല​പാ​ത​ക​ ​കു​റ്റ​ങ്ങ​ൾ​ക്ക് ​തൂ​ക്കു​ക​യ​ർ​ ​വ​രെ​ ​വി​ധി​ക്കാ​ൻ​ ​വ്യ​വ​സ്ഥ.​ ​ഭീ​ക​ര​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ്യ​വ​സ്ഥ​ക​ൾ​ ​യു.​എ.​പി.​എ​യ്‌​ക്ക് ​സ​മാ​ന​മാ​ണ്.

രാ​ജ്യ​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം,​ ​സു​ര​ക്ഷ,​ ​അ​ഖ​ണ്ഡ​ത,​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷ​ ​എ​ന്നി​വ​യ്ക്ക് ​നേ​രേ​യു​ള്ള​ ​ഏ​തു​ ​ഭീ​ഷ​ണി​യും,​ ​ആ​ക്ര​മ​ണ​വും​ ​ഭീ​ക​ര​ത​യാ​വും.​ ​വി​ചാ​ര​ണ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ.​ ​അ​ഞ്ചോ​ ​കൂ​ടു​ത​ലോ​ ​പേ​ർ​ ​ചേ​ർ​ന്ന് ​ജാ​തി,​ ​ഭാ​ഷ,​ ​വി​ശ്വാ​സം​ ​എ​ന്നി​വ​യു​ടെ​ ​പേ​രി​ൽ​ ​കൊ​ല​ന​ട​ത്തി​യാ​ൽ​ ​ആ​ൾ​ക്കൂ​ട്ട​ ​കൊ​ല​യാ​വും.​ ​സു​പ്രീം​കോ​ട​തി​ ​വി​മ​ർ​ശി​ച്ച​ ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റം​ ​ഒ​ഴി​വാ​ക്കി.​ ​പ​ക​രം​ ​രാ​ജ്യ​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം,​ ​ഐ​ക്യം,​ ​അ​ഖ​ണ്ഡ​ത​ ​എ​ന്നി​വ​യ്ക്കെ​തി​രെ​യു​ള്ള​ ​പ്ര​വൃ​ത്തി​ക​ൾ​ ​കു​റ്റ​മാ​ക്കി.​ ​ഐ.​പി.​സി​യി​ൽ​ ​കൊ​ല​ക്കു​റ്റം​ 302ാം​ ​വ​കു​പ്പാ​ണെ​ങ്കി​ൽ​ ​പു​തി​യ​ ​ബി​ല്ലി​ൽ​ 103​ ​ആ​ണ്.

​ സ്വ​വ​ർ​ഗ​ ​ലൈം​ഗി​ക​ത​ ​ക്രി​മി​ന​ൽ​ ​കു​റ്റ​മ​ല്ല
​ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​കു​റ്ര​ങ്ങ​ൾ​ ​നി​ല​നി​ർ​ത്തി
 12​തി​ക​യാ​ത്ത​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യാ​ൽ​ ​മ​ര​ണം​ ​വ​രെ​ ​ക​ഠി​ന​ത​ട​വ്.​ ​കു​റ​ഞ്ഞ​ത് 20​ ​വ​ർ​ഷം.
 ​വൈ​വാ​ഹി​ക​ ​ബ​ലാ​ത്സം​ഗം​ ​കു​റ്റ​മാ​ക്കി​യി​ല്ല
​ ഏ​കാ​ന്ത​ ​ത​ട​വ് ​നി​ല​നി​ർ​ത്തി
​ ല​ഹ​രി​യി​ൽ​ ​പൊ​തു​സ്ഥ​ല​ത്ത് ​ശ​ല്യം​ ​ഉ​ണ്ടാ​ക്കി​യാ​ൽ​ ​ശി​ക്ഷ​ ​സാ​മൂ​ഹ്യ​ ​സേ​വ​നം.
​ ചോ​ദ്യ​ ​പേ​പ്പ​ർ​ ​ചോ​ർ​ത്തി​യാ​ൽ​ 7​ ​കൊ​ല്ലം​ ​വ​രെ​ ​ത​ട​വ്

കു​ട്ടി​ക​ൾ​ ​കു​റ്റം​ ​ചെ​യ്താൽ

ഏ​ഴ് ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ ​കു​റ്റം​ ​ചെ​യ്താ​ൽ​ ​കേ​സി​ല്ല.​ ​കു​റ്റ​ത്തി​ന്റെ​ ​പ്ര​ത്യാ​ഘാ​തം​ ​മ​ന​സി​ലാ​വാ​ത്ത​ 12​ ​വ​യ​സ് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കും​ ​ഇ​ള​വ്.

ഭാ​ര​തീ​യ​ ​നാ​ഗ​രി​ക് ​സു​ര​ക്ഷാ​ ​സം​ഹിത
​മു​ങ്ങി​യ​ ​പ്ര​തി​ക​ളു​ടെ​ ​അ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വി​ചാ​ര​ണ​ ​ന​ട​ത്തി​ ​വി​ധി​ ​പ​റ​യാം.
​ ​വി​ചാ​ര​ണ​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്താം
90​ ​ദി​വ​സ​ത്തെ​ ​ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​ക്കി​ടെ​ ​പ്ര​തി​യു​ടെ15​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​ ​ആ​വ​ശ്യ​പ്പെ​ടാം

ഭാ​ര​തീ​യ​ ​സാ​ക്ഷ്യ​ ​ബിൽ
​ ​തെ​ളി​വ് ​നി​യ​മ​ത്തി​ലെ​ ​മി​ക്ക​ ​വ്യ​വ​സ്ഥ​ക​ളും​ ​നി​ല​നി​ർ​ത്തി
​ ​ഇ​ല​ക്ട്രോ​ണി​ക് ​റെ​ക്കോ​ർ​ഡു​ക​ൾ​ ​പ്രാ​ഥ​മി​ക​ ​തെ​ളി​വാ​കും

.

Advertisement
Advertisement