ആണവാക്രമണത്തിന് മടിക്കില്ല: കിം

Friday 22 December 2023 6:51 AM IST

പ്യോഗ്യാംഗ്: ശത്രുരാജ്യങ്ങൾ ആണവായുധത്തിലൂടെ പ്രകോപനം സൃഷ്ടിച്ചാൽ ആണവാക്രമണത്തിലൂടെ തിരിച്ചടി നൽകാൻ തന്റെ രാജ്യത്തിന് മടിയില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ.

യു.എസ്,​ ജപ്പാൻ,​ ദക്ഷിണ കൊറിയ എന്നിവരെ ഉന്നംവച്ചാണ് കിമ്മിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച ആദ്യം തങ്ങളുടെ ശേഖരത്തിലെ ഏറ്റവും നൂതന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. യു.എസ് അടക്കം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങൾ പ്രഹരപരിധിയിൽ വരുന്നതാണ് മിസൈൽ.

മിസൈലിന്റെ വിജയകരമായ വിക്ഷേപണം ശക്തമായ തിരിച്ചടി നൽകാൻ കഴിയുമെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് കിം പറഞ്ഞു. രാജ്യത്തിന്റെ ആണവായുധ പ്രതിരോധ പരിണാമത്തിന്റെ മികച്ച ഉദാഹരണമാണ് വിക്ഷേപണമെന്നും കിം കൂട്ടിച്ചേർത്തു. ഈ വർഷം അഞ്ച് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിജയകരമായി വിക്ഷേപിച്ചത്.

Advertisement
Advertisement