നവകേരളസദസിന്റെ കണക്കു വെളിപ്പെടുത്തണം

Friday 22 December 2023 4:42 PM IST

ചങ്ങനാശേരി: നവകേരളസദസിന്റെ കണക്ക് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ ലാലി ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി പോസ്റ്റ് ഓഫീസില്‍ മുഖ്യമന്ത്രിക്കുള്ള കൂട്ടകത്തയ്ക്കല്‍ പരിപാടിയുടെ ഉദ്ഘാടനം മാടപ്പള്ളി പോസ്റ്റോഫിസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കുരീത്ര, സേവിയര്‍ ജേക്കബ്, കെ.എന്‍ രാജന്‍, സി.എസ് രമേശ്, ജോണിക്കുട്ടി മാത്യു, റോസിലിന്‍ ഫിലിപ്പ്,ഷീബ വര്‍ഗീസ്, ജോയിച്ചന്‍ എഴുത്തുപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement