കോൺഗ്രസ് പ്രതിഷേധം
വിഴിഞ്ഞം:നവകേരള സദസിനോടനുബന്ധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് നടപ്പിലാക്കുക, തുറമുഖത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഉറപ്പുനൽകിയ പ്രദേശവാസികളുടെ തൊഴിൽ നൽകുക, അനാവശ്യമായി കുത്തിപ്പൊളിച്ച റോഡുകൾ അടിയന്തരമായി പുനർനിർമ്മാനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ്.നുസൂർ യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ, വിഴിഞ്ഞം ഹനീഫ്, ബി.സി.മുത്തപ്പൻ, വിശ്വനാഥൻ നായർ, നൗഫൽ.എൻ, സ്റ്റാൻലി ഹെഡ്ഗർ, അൻസാരി, ഹുസൈൻ കണ്ണ്, നെൽസൺ, വിഴിഞ്ഞം നജീബ്, സിദ്ദിഖ്, അനീഷ്, ജോൺസൻ, സോളമൻ എന്നിവർ നേതൃത്വം നൽകി.