ചേറൂർപ്പട പ്രകാശനം ചെയ്‌തു

Saturday 23 December 2023 12:20 AM IST

തൃശൂർ: മലബാർ സമരചരിത്രവും രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജീവിതരംഗങ്ങളും കോർത്തിണക്കി കെ.ഗീരിഷ് രചിച്ച രണ്ട് നാടകങ്ങളുടെ പുസ്തകരൂപമായ ചേറൂർപ്പട പ്രകാശനം ചെയ്തു. സിനിമാ സംവിധായകൻ പ്രിയനന്ദനൻ, നാടക സംവിധായകൻ ശശിധരൻ നടുവിലിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. അഡ്വ.വി.ഡി.പ്രേംപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. രംഗചേതന തൃശൂർ സംഘടിപ്പിച്ച ചടങ്ങിൽ സുനിത സമസ്യ അദ്ധ്യക്ഷയായി. കഥാകൃത്ത് എൻ.രാജൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ ഇ.എസ്.സുബാഷ്, നടന്മാരായ സുനിൽ സുഖദ, ഹബീബ് ഖാൻ, പോൾ മാത്യു, കെ.വി.ഗണേഷ്, കെ.ഗിരീഷ് എന്നിവർ സംസാരിച്ചു. തിരൂർ സുസമസ്യ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Advertisement
Advertisement