അനുരാഗ് കശ്യപ് തമിഴിലേക്ക്

Saturday 23 December 2023 12:27 AM IST

ബോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപ് തമിഴിലേക്ക്. സംഗീത സംവിധായകനും ഗായകനുമായ നടൻ ജി.വി. പ്രകാശ് കുമാർ ആണ് നായകൻ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. രാം ഗോപാൽ വർമ്മക്കൊപ്പം സത്യ സിനിമയിൽ തിരക്കഥാകൃത്തായാണ് അനുരാഗിന്റെ രംഗപ്രവേശം. ഗ്യാങ്സ് ഒഫ് വാസേപൂർ എന്ന ചി​ത്രത്തി​ലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ കഥാചിത്രമായ പാഞ്ച് സംവിധാനം ചെയ്തെങ്കിലും സെൻസർ ബോർഡിന്റെ എതിർപ്പുമൂലം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. തെലുങ്ക് ചിത്രം വെയിലിന് സംഗീതം ഒരുക്കിയാണ് ജി.വി. പ്രകാശ് കുമാർ ചലച്ചിത്ര ലോകത്ത് എത്തുന്നത്. ധനുഷിന്റെ ക്യാപ്ടൻ മില്ലർ, പാ രഞ്ജിത്തിന്റെ വിക്രം ചിത്രം തങ്കലാൻ തുടങ്ങിയ ചിത്രങ്ങളാണ് ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ. സൂര്യ 43 ആണ് ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന നൂറാമത്തെ ചിത്രം. സുധ കൊങ്കര ആണ് സംവിധാനം ചെയ്യുന്നത്.

Advertisement
Advertisement