ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ  ആക്രമണം;  ജാഗ്രതാനിർദേശം

Saturday 23 December 2023 4:16 PM IST

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ന് നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ ഉണ്ടായെന്നും ആളപായമില്ലെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മെെല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്.

ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിതം ആരും ഏറ്റെടുത്തിട്ടില്ല. ബ്രീട്ടിഷ് സെെന്യത്തിന്റെ യുണെെറ്റഡ് കിംഗ്‌‌ഡം മാരിടെെം ട്രേഡ് ഓപ്പറേഷൻസ്, ആഗോള മാരിടെെം റിസ്ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ഡ്രോൺ ആക്രമണം സ്ഥിരീകരിച്ചത്.

ആക്രമണത്തിൽ കപ്പലിന് തീപ്പിടിത്തം ഉണ്ടെയെന്നും യു കെ മാരിടെെം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ലെെബീരിയയുടെ പതാകയുള്ള ഇസ്രയേൽ അംഗീകാരമുള്ള കെമിക്കൽ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകൾക്ക് ജാഗ്രതാനിർദേശം നൽകി.