ചെറിയ ലക്ഷണങ്ങൾ അവഗണിച്ചു; ഒടുവിൽ ആശുപത്രിയിലായി, ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയുമായി രഞ്ജിനി ഹരിദാസ്

Tuesday 26 December 2023 3:51 PM IST

തന്റെ അസുഖ വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. കൈയിൽ ഡ്രിപ് ഇട്ട് കിടക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്, താൻ ആശുപത്രിയിലാണെന്ന വിവരം രഞ്ജിനി വെളിപ്പെടുത്തിയത്.

ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഗൗനിച്ചില്ല. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നെഞ്ചിലുണ്ടായ ചെറിയ ഇൻഫക്ഷനാണ് ഇവിടംവരെ എത്തിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി.

ദീർഘനാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അവഗണിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് നെഞ്ചിലെ ഇൻഫക്ഷൻ തിരിച്ചറിഞ്ഞത്. ആഘോഷങ്ങൾ സംഭവബഹുലമായിരുന്നെങ്കിലും ആശുപത്രിയിലെ എമർജൻസി റൂമുകളിൽ കയറേണ്ടി വരികയെന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും നടി കുറിച്ചു.