കുമ്പാരി 5ന്

Thursday 28 December 2023 12:53 AM IST

വിശ്വ, നലീഫ് ജിയ, മഹാന സഞ്ജീവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെവിൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കുമ്പാരി ജനുവരി 5ന് പ്രദർശനത്തിന്. ആക്ഷൻ വിത്ത്‌ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ജോൺ വിജയ്, ജയിലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതൽ സുകുമാർ, ബിനോജ് കുളത്തൂർ എന്നിവരാണ് മറ്റു താരങ്ങൾ. റോയൽ എന്റെർപ്രൈസ്സസിന്റെ ബാനറിൽ ടി. കുമാരദാസാണ് ചിത്രം നിർമ്മിക്കുന്നത്. ഛായഗ്രഹാകൻ പ്രസാദ് ആറുമുഖം, എഡിറ്റിംഗ് ടി. എസ് ജയ്, കലാ സംവിധാനം സന്തോഷ്‌ പാപ്പനംകോട്, ഗാനരചന വിനോദൻ, അരുൺ ഭാരതി, സിർകാളി സിർപ്പി, സംഗീതം ജയപ്രകാശ്, ജയദീൻ, പ്രിത്വി. പി.ആർ.ഒ സുനിത സുനിൽ.

Advertisement
Advertisement