സൈനിക സഹകരണം ദൃഢമാക്കാൻ ഇന്ത്യയും റഷ്യയും, ഉപകരണങ്ങൾ സംയുക്തമായി നിർമ്മിക്കും

Thursday 28 December 2023 7:12 AM IST

മോസ്കോ: സൈനിക ഉപകരണങ്ങൾ സംയുക്തമായി നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യയും റഷ്യയും.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഗാസ,​ യുക്രെയിൻ സംഘർഷങ്ങളും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഇരുനേതാക്കളും ചർച്ച ചെയ്തു.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തവും സുസ്ഥിരവുമാണെന്ന് ജയശങ്കർ പ്രതികരിച്ചു. ഇക്കൊല്ലം ഇത് ഏഴാം തവണയാണ് ലവ്റോവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും അദ്ദേഹം ചർച്ച നടത്തി.

ഇന്ത്യ - റഷ്യ സഹകരണം യൂറേഷ്യൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്നും ഇന്ത്യയ്ക്ക് ആവശ്യമായ സൈനിക ഉപകരണങ്ങൾ സ്വന്തം മണ്ണിൽ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും ലവ്റോവ് പറഞ്ഞു.

ഇന്ത്യയും യൂറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ജനുവരി രണ്ടാം പകുതിയോടെ പുനരാരംഭിക്കാനും ധാരണയായി. റഷ്യ, ബെലറൂസ്, അർമേനിയ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണ് യൂറേഷ്യൻ ഇക്കണോമിക് യൂണിയനിലെ അംഗങ്ങൾ.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കൂ​​​ടം​​​കു​​​ളം ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ൽ ഭാ​​​വി​​​യി​​​ൽ ഊ​​​ർ​​​ജ്ജോ​​​ത്പാ​​​ദ​​​ന യൂ​​​ണി​​​റ്റു​​​കൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഇ​​ന്ത്യ​​യും റ​​ഷ്യ​​യും ഒ​​പ്പിട്ടു. റ​​ഷ്യ​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി ഡെ​​ന്നി​​സ് മാന്റുറോവു​​മായി ജയശങ്കർ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറിന് ധാരണയായത്.

മോദിക്ക് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. തന്റെ ആശംസകളും റഷ്യയിലേക്കുള്ള ക്ഷണവും മോദിയെ അറിയിക്കണമെന്ന് പുട്ടിൻ ഇന്നലെ ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്കിടെ പറഞ്ഞു.

 ലോക രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ 70-80 വർഷമായി ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സ്ഥിരതയോടെ തുടരുന്നു.

- എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

( മോസ്കോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയുള്ള പ്രതികരണം )

Advertisement
Advertisement